സുന്ദരേശൻ പോത്തൻകോട്
ധാക്ക: ബംഗ്ലാദേശിൽ ക്രിസ്ത്യൻ പള്ളിയിൽ ഖുറാൻ വച്ച യുവാവ് അറസ്റ്റിൽ രാജ്ഷാഹി സിറ്റിയിലെ ചോട്ടോ ബാഗ്രാം ന്യൂ കോളനി നിവാസി ഗോലം ചൗധരിയാണ് പിടിയിലായത്.ക്രിസ്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ക്രിസ്മസിനുമുന്നോടിയായി സാമുദായിക സൗഹാർദം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് ഖുറാൻ പള്ളിക്കുള്ളിൽ വച്ചതെന്ന് പോലീസ് പറഞ്ഞു.ക്രിസ്മസ് ദിനത്തിൽ രാവിലെ 6:40 ഓടെ ഖുറാൻ ചുവന്ന തുണിയിൽ പൊതിഞ്ഞ് രഹസ്യമായി ബലിപീഠത്തിൽ ഉപേക്ഷിക്കുകയായിരുന്നു ഗോലം.പ്രാർത്ഥനയ്ക്കായെത്തിയവരണ് ബാഗ് കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ ഖുറാന്റെ പകർപ്പ് കണ്ടെത്തി.തുടർന്ന് പള്ളി അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത് . താൻ യേശുവാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.




