G M TVM.
അതിരമ്പുഴ സെഹിയോൻ ഐപിസി പ്രയർ സെന്ററിൽ ഇന്നലെ വർഷാവസാന പ്രാർത്ഥനയോടനുബന്ധിച്ചു നടന്ന പാദം കഴുകൽ ശുശ്രൂഷയുടെ ഭാഗമായി പാസ്റ്റർ സുനിൽ വേട്ട മലയും സഹ ധർമ്മിണിയും വിശ്വാസികളൂടെ പാദം കഴുകി സഭാ മണ്ഡലത്തിൽ മാതൃക കാട്ടുന്നു. ഇന്ന് മിക്ക സഭകളിലും പാദം കഴുകൽ ശുശ്രുഷ ഒരു കടം കഥയായി മാറി കഴിഞ്ഞു ഐ.പി.സി എന്ന ഒരു സഭയിൽ , ഒരു സെന്റർ പാസ്റ്റർ ഇത്തരമൊരു ശുശ്രുഷ ചെയ്യുന്നത് മറ്റ് സെൻറർ പാസ്റ്ററന്മാർക്ക് ഒരു മാതൃകാ തന്നെയാണ്. വളരെ താഴ്മയും, സൗമ്യതയും കൈ മുതലുള്ള പാസ്റ്റർ സുനിൽ വേട്ടമല, കഴിഞ്ഞ സ്റ്റേറ്റ് ഭരണ സമിതിയിൽ ജോയിന്റ് സെക്രട്ടറിയായി മത്സരിച്ചിരുന്നു.







