Home Daily news മതപീഡനം സഹിക്കുവാന്‍ കഴിയാതെ ചൈനയിൽ നിന്ന് പലായനം ചെയ്ത 63 ക്രൈസ്തവര്‍ക്ക് അമേരിക്കയില്‍ അഭയം

മതപീഡനം സഹിക്കുവാന്‍ കഴിയാതെ ചൈനയിൽ നിന്ന് പലായനം ചെയ്ത 63 ക്രൈസ്തവര്‍ക്ക് അമേരിക്കയില്‍ അഭയം

0

സുനിൽ ഒറ്റപ്പാലം

ടെക്സാസ് :- ചൈനയിലെ കമ്മ്യൂണിസ്‌റ്റ് ഏകാധിപത്യ ഭരണകൂടത്തിൽ നിന്നും അറുപത്തിമൂന്നു ചൈനീസ് ക്രൈസ്തവരെ രക്ഷിക്കുവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യവുമായി അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റ്യൂട്ട് (ആർ.എഫ്.ഐ). ഷെൻസെൻ ഹോളി റിഫോംഡ് സമൂഹം എന്നറിയപ്പെട്ടിരുന്ന ഈ ക്രൈസ്തവരെ ചൈനീസ് ഭരണകൂടത്തിന്റെ പിടിയിൽ നിന്നും രക്ഷിച്ച് അമേരിക്കയിൽ പുനരധിവസിപ്പിച്ചിരിക്കുകയാണ്. ദുഃഖവെള്ളിയാഴ്ച, സമൂഹത്തെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുവാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നും യേശുവിനെ പ്രഘോഷിക്കുന്നതിന്റെ പേരിൽ അടിച്ചമർത്തപ്പെടുമെന്ന ഭയം ഇനി വേണ്ടായെന്നും റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധി ഡേവിഡ് ട്രിംബിൾ പറഞ്ഞു.
ചൈനീസ് ഭരണകൂടത്തിന്റെ നിരന്തരമായ
പീഡനത്തിൽ നിന്നും രക്ഷപ്പെടുവാൻ തെക്കൻ ചൈനീസ് നഗരമായ ഷെൻസെനിൽ നിന്നും 2019-ലാണ് ഈ ക്രൈസ്തവർ പലായനം ചെയ്യുന്നത്. തെക്കൻ കൊറിയയിലെ
ജേജു നഗരത്തിലാണ് ഇവർ ആദ്യം അഭയം തേടിയത്.
ചൈനയുടെ സമ്മർദ്ധത്തെ തുടർന്നു അവിടെ തുടരുവാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനാൽ കഴിഞ്ഞ വർഷം ഇവർ തായ് ലാൻഡിൽ എത്തി. ഐക്യരാഷ്ട്രസഭയുടെയും, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെയും നയതന്ത്ര ചാനലുകൾ വഴി അമേരിക്കയിലേക്ക് കുടിയേറുന്നതിനുള്ള ശ്രമങ്ങളും ഇതിനിടയിൽ നടത്തി വരുന്നുണ്ടായിരുന്നു. കുടിയേറ്റ നിയമ ലംഘനത്തിന്റെ പേരിൽ ഇക്കഴിഞ്ഞ മാർച്ചിൽ തായ് അധികാരികൾ ഈ കുടുംബങ്ങളെ അറസ്റ്റ് ചെയ്യുകയും ഇവരുടെ യാത്രാരേഖകൾ പിടിച്ചെടുക്കുകയും ചെയ്തു
ഇതിനിടെ ചൈനീസ് ഭരണകൂടത്തിന്റെ സമ്മർദ്ധം കാരണം തായ് അധികാരികൾ ഇവരെ തടവിലാക്കുകയും, പിഴ വിധിക്കുകയും, ചൈനയിലേക്ക് നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈനയിലേക്ക് നാടുകടത്തപ്പെട്ടാൽ ഇവർ കൊല്ലപ്പെടുവാൻ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരിന്നു. മൈക്കേൽ മക്കോൾ പോലെയുള്ള പ്രമുഖ കോൺഗ്രസ് അംഗങ്ങളും. അന്താരാഷ മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ പ്രമുഖ ഉദ്യോഗസ്ഥർ തുടങ്ങിയവർ തായ് അധികാരികളുമായി നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് ചൈനയിലേക്ക് നാടുകടത്തുന്നതിന് മുൻപ് തന്നെ ഇവരെ അമേരിക്കയിലെത്തിക്കുവാൻ കഴിഞ്ഞത്. ഇക്കഴിഞ്ഞ ഏപ്രിൽ 5-ന് അമേരിക്കയിലേക്ക്
യാത്രതിരിച്ച ക്രൈസ്തവർ ഡാളസിൽ സുരക്ഷിതമായി എത്തി. ട്രിംബിൾ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അംബാസഡർ റാഷദ് ഹുസൈൻ എന്നിവരടങ്ങുന്ന സംഘം ഇവരെ സ്വീകരിക്കുവാൻ എത്തിയിരുന്നു. പ്രദേശത്തെ ചില വീടുകളിലാണ് ഇവരെ ഇപ്പോൾ പുനരധിവസിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here