ജി.എം. തിരുവനന്തപുരം
കുമ്പനാട്: ഐപിസി ജനറൽ ബോഡി മെയ് 11 നും ജനറൽ ഇലക്ഷൻ മെയ് 17 നും നടത്തുമെന്ന് അറിയുന്നു. ഇലക്ഷൻ നടന്നാൽ വോട്ടെണ്ണൽ 19 നു നടക്കും ഏപ്രിൽ 19 ഇന്നലെ മുതൽ 25 വരെ പത്രിക വിതരണം ചെയ്തു തുടങ്ങി. 27 വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. ശരിയായ പാനൽ ഇതുവരേയും ഉണ്ടായതായി അറിവില്ല. പാസ്റ്റർ വത്സൻ എബ്രഹാമിന്റെ വിശ്വസ്തരായ സണ്ണി കുര്യൻ ഇലക്ഷൻ കമ്മീഷനറായും പാസ്റ്റർ വർഗ്ഗീസ് മത്തായി ബ്രദർ റോയ് അലക്സ് എന്നിവർ റിട്ടേണിങ് ഓഫീസർമാരായും നിയമിച്ചിട്ടുണ്ടു്.. 2022 സെപ്റ്റംബർ 1 ന് പുതുക്കിയ ഭരണഘടന അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നാണു് പറയപ്പെടുന്നത്.




