കെ.റ്റി ജോസഫ് പാലക്കാട്
തച്ചബാറ: ന്യൂ ലൈഫ് ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏകദിന ആത്മീയ സംഗമവും പഠനോപകരണ വിതരണവും ഇന്ന് (22-4-2023) രാവിലെ 10:30ന് തച്ചബാറ വേരുങ്കൽ ഫെയ്ത്ത് സിറ്റി ചർച്ചിൽ വച്ച് നടന്നു.
ഐപിസി സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ യൂ ജോയി ഉദ്ഘാടനം ചെയ്തു പാസ്റ്റർ കെ സി തോമസ് അദ്ധ്യക്ഷത വഹിച്ചു പാസ്റ്റർ കെ ടി ജോസഫ് പ്രാർത്ഥിച്ച് മീറ്റിംഗ് ആരംഭിച്ചു പാസ്റ്റർ സിജോ ഗാന ശുശ്രൂഷക്ക് നേതൃത്വം കൊടുത്തു ടീം ഡയറക്ടർ പാസ്റ്റർ പി സി സേവൃർ മുഖൃ സന്ദേശം നൽകി
പഠനോപകരണ വിതരണത്തിന്റെ ചുമതല പാസ്റ്റർ പ്രതീപ് പ്രസാദ് നിർവഹിച്ചു 30 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു പാസ്റ്റർ ബേബി പ്രാർത്ഥിച്ചു പാസ്റ്റർ കെ യൂ ജോയി ആശീർവാദം പറഞ്ഞു
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്









