ന്യൂസ് റിപ്പോർട്ടർ ജി പി. കുറ്റിച്ചൽ
ഞായറാഴ്ച നടന്ന ആരാധനാ കൂട്ടായ്മയിൽ വിശ്വഹിന്ദുപരിഷത്തിന്റെ പ്രവർത്തകൻ നുഴഞ്ഞുകയറി സഭ ആരാധനയിൽ നടക്കുന്ന വീഡിയോയും പ്രസംഗവും റിക്കോർഡ് ചെയ്തു അവരുടെ പ്രവർത്തകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മറ്റു പ്രവർത്തകർ വീഡിയോ റെക്കോർഡുമായി പോലീസ് സ്റ്റേഷനിൽ ചെന്ന് പോലീസിനെയും കൂട്ടിക്കൊണ്ട് ആരാധന നടക്കുന്ന സ്ഥലത്ത് വന്ന് കയ്യോടെ പാസ്റ്റർ നെയും ഭാര്യയും അറസ്റ്റ് ചെയ്തു , ഒപ്പം തന്നെ ബൈബിൾ പാട്ടുപുസ്തകം ഡോളക്എന്നിവയും അവരോടൊപ്പം പോലീസ് തൊണ്ടിമുതലായി എടുത്തു കൊണ്ടാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പാസ്റ്റർ നഥാനിയേൽ സിംഗ് , സിസ്റ്റർ സരിതാ നഥനയേൽ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പം സഭാ വിശ്വാസികളായ അഞ്ചുപേരുടെയും പേരുകൂടി എഫ് ഐ ആറിൽ ചേർത്തിട്ടുണ്ട്. ഈ വിശ്വാസികൾക്കായി പോലീസ് അന്വേഷണം നടത്തി വരുന്നു. അഞ്ചോളം കുറ്റങ്ങളുടെ കേസുകളാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത് . ഇന്നലെ മാത്രം ഉത്തർപ്രദേശിൽ പതിനെട്ടു സ്ഥലങ്ങളിലായി 18 ശുശ്രൂഷകരും അവരോടൊപ്പം ചില സഹപ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട് . ഉത്തർപ്രദേശിലെ സമാധാന ശുശ്രൂഷകൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ലേഖകൻ. ആവശ്യപ്പെടുന്നു. വാർത്ത – ജി.പി കുറ്റിച്ചൽ



