Home breaking news GM മീഡിയ പാലക്കാട് ചാപ്റ്റർ ഔദ്യോഗിക ഭാരവാഹി സമ്മേളനവും ഐഡി കാർഡ് വിതരണവും നടന്നു.

GM മീഡിയ പാലക്കാട് ചാപ്റ്റർ ഔദ്യോഗിക ഭാരവാഹി സമ്മേളനവും ഐഡി കാർഡ് വിതരണവും നടന്നു.

0

ജിജോ പാലക്കാട്‌

പാലക്കാട്‌ :- GM മീഡിയ പാലക്കാട് ചാപ്റ്റർ ഔദ്യോഗിക ഭാരവാഹി സമ്മേളനവും ഐഡി കാർഡ് വിതരണവും നടന്നു. പാലക്കാട് ജില്ലാ കോഡിനേറ്റർ Pr. KT ജോസഫ് ന്റെ അധ്യക്ഷതയിൽ മണ്ണാർക്കാട് വച്ചു നടത്തിയ പാലക്കാട് ബ്യൂറോ സമ്മേളനത്തിൽ ജിഎം മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ സന്നിഹിതനായിരുന്നു. ശാരോൺ ഫെല്ലോഷിപ് ചർച്ച് പാലക്കാട് സെന്റർ മിനിസ്റ്റർ Pr. ജോർജ് മാത്യു റിപ്പോർട്ടർമാർക്ക് ഐഡി കാർഡുകൾ നൽകി പ്രാർത്ഥിച്ചു.Pr. KT ജോസഫ്,Evg. ജിജോ പാലക്കാട്‌,Pr. സുനിൽ ഒറ്റപ്പാലം എന്നിവർ GM മീഡിയയുടെ പാലക്കാട്‌ ജില്ലാ റിപ്പോർട്ടർമാർ ആയി പ്രവർത്തിച്ചു വരുന്നു. പാലക്കാട് ജില്ലയിലെ ജിഎം മീഡിയ പ്രവർത്തനങ്ങൾ ജില്ലയിൽ വിപുലമാക്കേണ്ടതിന് എല്ലാ പ്രിയമുള്ളവരും സഹകരിക്കണമെന്ന് ജിഎം മീഡിയയുടെ പ്രവർത്തനങ്ങളെ പറ്റിയും, സമൂഹത്തിൽ മുഖ്യധാരാ പത്രപ്രവർത്തനത്തിന് ഉള്ള സാധ്യതകളെപ്പറ്റിയും വിശദീകരിക്കവേ ഡയറക്ടർ അറിയിച്ചു. വിവിധ മേഖലകളിൽ കർതൃ വേലയിൽ ആയിരിക്കുന്ന ദൈവദാസന്മാരായ പാസ്റ്റർ ടി എം പീറ്റർ ഒലവക്കോട്,പാസ്റ്റർ സി എം ഫിലിപ്പ് (IPC Olavakode center Prayer Convener),പാസ്റ്റർ. കെ. ആർ ഉണ്ണികൃഷ്ണൻ (മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പ് പ്രസിഡന്റ് ),പാസ്റ്റർ സിജോ പി പി (മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പ് ട്രഷ്റർ),

തുടങ്ങിയവർ ജിഎം മീഡിയ പാലക്കാട് ബ്യൂറോയ്ക്ക് ആശംസകൾ അറിയിച്ചു. പാസ്റ്റർ ജോർജ് മാത്യു അവർകൾ പ്രാർത്ഥിച്ച്, ജിഎം മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ ആശിർവാദം പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ജിഎം മീഡിയയുടെ പാലക്കാട് ബ്യൂറോയുമായി ബന്ധപ്പെടുക

Evg. ജിജോ പാലക്കാട്‌ :-9496061023
Pr. KT ജോസഫ് :- 96563 39984
Pr. സുനിൽ ഒറ്റപ്പാലം :-75598 37354

LEAVE A REPLY

Please enter your comment!
Please enter your name here