തോമസ് ജേക്കബ് കണ്ണൂർ
കോട്ടയം നോർത്ത് സെന്റർ പി വൈ പി എ യുടെ നൂതന കലാലയ സുവിശേഷികരണ പദ്ധതിയായ ക്യു ആർ കോഡിൽ ക്രമീകരിച്ചിരിക്കുന്ന ഡിജിറ്റൽ ട്രാക്ട് നവംബർ 23 വ്യാഴം കോട്ടയം പട്ടണത്തിലെ കലാലയങ്ങളിൽ വിതരണം ചെയ്തു. കലാലയങ്ങളിൽ സുവിശേഷ വസന്തം എന്ന നാമധേയത്തിൽ സെന്റർ ഓഫീസിൽ നടന്ന പ്രത്യേക പ്രാർത്ഥനയിൽ ഈ ആശയം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷനായിരുന്നു. സംസ്ഥാന പി വൈ പി എ ജോയിന്റ് സെക്രട്ടറി ബ്രദർ സന്ദീപ് വിളമ്പുകണ്ടം, ബ്രദർ ഫിന്നി കോര, ഡാളസ് എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ഡോ. ഫെയ്ത് ജെയിംസിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളും, സഭകളിൽ നിന്നുള്ള 25 ഓളം യുവജനങ്ങളും ഈ സുവിശേഷീകരണത്തിൽ പങ്കാളികളായി. സിഎംഎസ് കോളേജ്, ബസേലിയസ് കോളേജ്, ബി സി എം കോളേജ് കോട്ടയം എന്നീ ഇടങ്ങളിൽ 2500 അധികം ട്രാക്ട്കൾ വിതരണം ചെയ്തു.








