ജി.പി കുറ്റിച്ചൽ
HRF ഹ്യൂമെൻ റൈറ്റ്സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലഹരിമുക്ത വിദ്യാലയം, ആരോഗ്യ കേരളം എന്നീ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം HRF നാഷണൽ സെക്രട്ടറി ശ്രീ പോൾ സുരേന്ദ്രൻ അവറുകൾ നിർവ്വഹിച്ചു. HRF സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ റോയി ജോസഫ് അധ്യക്ഷത വഹിച്ച സംസ്ഥാന കമ്മിറ്റിയിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്. സ്റ്റേറ്റ് സെക്രട്ടറി ഫെലിക്സ് കാർഡോസ്, ജോയിന്റ് സെക്രടറിമാരായ കുമ്മിൾ നസീർ, ജി.പി. കുറ്റിച്ചൽ, തിരുവനന്തപുരം ജില്ല പ്രസിഡന്റ് K.A. തോമസ്,ഇടുക്കി ജില്ല സെക്രട്ടറി കുഞ്ഞുമോൻ, പത്തനംത്തിട്ട ജില്ല പ്രസിഡന്റ് അനിൽ കാലായിൽ തിരുവനന്തപുരം ജില്ലാ പ്രതിനിധി രഞ്ചി ജോൺ തുടങ്ങി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു.





