Home Daily news KSRTC ഗ്രാമ വണ്ടി സ്പോൺസർ ചെയ്താൽ ബസ്സിൽ പേര് പതിക്കാം

KSRTC ഗ്രാമ വണ്ടി സ്പോൺസർ ചെയ്താൽ ബസ്സിൽ പേര് പതിക്കാം

0

വാർത്ത…തോമസ് ജേക്കബ് കണ്ണൂർ


തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്വന്തം പേര് പതിക്കാൻ അവസരം . ഇതിനായി ഗ്രാമവണ്ടി സ്പോൺസർ ചെയ്താൽമതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും ഇതിൽ പങ്കാളികളാകാം. ഉൾപ്രദേശങ്ങളിലേക്ക് ഉള്ള ബസ്സുകൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ ആവിഷ്കരിച്ച ഗ്രാമ വണ്ടി പദ്ധതിയിലാണ് സ്വകാര്യപങ്കാളിത്തം നേടുന്നത്. പദ്ധതിക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഇതിനെ രൂപവത്കരിച്ച ഉന്നതലസമിതി ഒരാഴ്ചയ്ക്കുള്ളിൽ പദ്ധകൾക്ക് അന്തിമരൂപം നൽകും. പഞ്ചായത്തുകൾക്ക് പദ്ധതി വിഹിതത്തിൽ ഇതിനായി സർക്കാർ പ്രത്യേക തുക അനുവദിക്കും. ഏപ്രിൽ മുതൽ ബസ്സുകൾ നിരത്തിലിറങ്ങും കമ്പനികൾക്കും വ്യക്തികൾക്കും സന്നദ്ധസംഘടനകൾക്കും ബസ്സുകളുടെ ചെലവ് വഹിക്കാൻ കഴിയുന്ന പദ്ധതിയും ഇക്കൂട്ടത്തിലുണ്ട്. ഗ്രാമ വണ്ടികൾ ആവശ്യമുള്ളവർ നിശ്ചിതതുക കെട്ടിവെച്ച് കെ എസ് ആർ ടി സി യുമായി കരാർ ഉണ്ടാക്കണം. റൂട്ടും സമയവും നിശ്ചയിക്കാനുള്ള അവകാശം സ്പോൺസർക്കുണ്ടാകും…വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവസരം. പഞ്ചായത്തുകൾക്കുള്ള സ്കീം ഒരാഴ്ചയ്ക്കുള്ളിൽ.എം എൽ എ മാർക്ക് ശുപാർശ ചെയ്യുന്നവർക്ക് ആകും പ്രഥമപരിഗണന. ഓരോ മാസത്തെയും ഇന്ധന ചെലവ് കണക്കാക്കി തുക അടയ്ക്കണം. പതിവ് ടിക്കറ്റ് നിരക്ക് ആകും ഈടാക്കുക. കുറഞ്ഞത് 150 കിലോമീറ്ററെങ്കിലും ദിവസം ഓടുന്ന വിധമായിരിക്കും ഓട്ടം ക്രമീകരിക്കുക. ഒന്നിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചേർന്നും ഗ്രാമ വണ്ടി പദ്ധതിയിൽ പങ്കാളികളാകാം. ഉൾ പ്രദേശങ്ങളിലേക്കുള്ള ലാഭകരമല്ലാത്ത സർവീസുകൾ മുഴുവൻ ഗ്രാമ വണ്ടികൾ ആക്കാനാണ് തീരുമാനം 18,24,28,32 സീറ്റുകളുള്ള ബസ്സുകളാണ് ഗ്രാമ വണ്ടി ക്കായി പരിഗണിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here