പാസ്റ്റർ ഷാജി വർഗ്ഗീസ് കലയപുരാ
കായംകുളം: ഇന്ത്യ പെന്തക്കോസ് ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 8 തിങ്കൾ മുതൽ 13 ശനി വരെ ഉപവാസ പ്രാർത്ഥനയും ഉണർവ്വയോഗങ്ങളും നടക്കുന്നു
ജൂലൈ 8 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഐ.പി.സി. വീയേപുരം പായിപ്പാട് സഭയിൽ ഐ പി സി ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബി. മോനച്ചൻ കായംകുളം ഉദ്ഘാടനം ചെയ്യും തുടർന്നുള്ള ദിവസങ്ങളിൽ പള്ളിപ്പാട് ബഥേൽ, ചെട്ടികുളങ്ങര ബഥേൽ, എരമത്തൂർ ബഥേൽ ,ഫെയ്ത്ത് സെന്റർ കായംകുളം, പെരിങ്ങേലിപ്പുറം പേനിയെ എന്നി സഭകളിൽ നടക്കും. സെന്ററിലെ ശുശ്രൂഷകന്മാർ ദൈവവചനം സംസാരിക്കും. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ എം .ഒ ചെറിയാൻ സെന്റർ സെക്രട്ടറി പാസ്റ്റർ റെജി ചെറിയാൻ ,പാസ്റ്റർ വർഗീസ് വർഗീസ് ,പാസ്റ്റർ ബിജു വി. കെ പാസ്റ്റർ ഷാജി വർഗീസ് പാസ്റ്റർ ഓ ജയിംസ് തുടങ്ങിയവർ നേതൃത്വം നൽകും




