വാർത്ത:- തോമസ് ജേക്കബ് കണ്ണൂർ
ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കൊല്ലം നോർത്ത് സെന്ററിന്റെ
മാസയോഗവും സെന്ററിൽ ഉൾപ്പെട്ട പുന്നക്കാട് സഭയ്ക്കായി
പുതുതായി
പണികഴിപ്പിച്ച
ആരാധനലയത്തിന്റെ സമർപ്പണ ശുശ്രൂഷയും ഓഡിനേഷൻ ശുശ്രൂഷയും ഇന്നലെ (22-1-22) ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജെയിംസ് ജോർജ് വചന
ശുശ്രൂഷയും ഹാളിന്റെ
സമർപ്പണശുശ്രൂഷയും നിർവ്വഹിച്ചു ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിൽ കാക്കത്താനം സഭ ശുശ്രൂഷകൻ ജോസ് എബ്രഹാമിന് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള കൈവെപ്പ് ശുശ്രൂഷ നിർവ്വഹിച്ചു. സെന്റർ വൈസ് പ്രസിഡൻറ് പാസ്റ്റർ ഡി. പൊന്നച്ചൻ, പാസ്റ്റർ ജെ.ജോയി വചനം പ്രസംഗിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെന്ററിലെ ശുശ്രൂഷകന്മാരും
വിശ്വാസികളും പങ്കെടുത്തു. സുവി.സാബു. പി. എസ്. ഇവിടെ ശുശ്രൂഷിക്കുന്നു.




