Home Daily news ഐ.പി.സി. ജനറൽ കൗൺസിലിലേക്ക് , കേരളത്തിൽ നിന്നും സഹോദരന്മാരിൽ ഒന്നാം സ്ഥാനം വാളകംകുഞ്ഞച്ചന്

ഐ.പി.സി. ജനറൽ കൗൺസിലിലേക്ക് , കേരളത്തിൽ നിന്നും സഹോദരന്മാരിൽ ഒന്നാം സ്ഥാനം വാളകംകുഞ്ഞച്ചന്

0

NS നെല്ലിക്കുന്നം

ഐ.പി.സി. കേരള സ്റ്റേറ്റ് ഭരണ സമിതി തെരെത്തെടുപ്പിനോട് ചേർന്ന് നടന്ന ജനറൽ കൗൺസിൽ അംഗങ്ങളുടെ തെരെത്തെടുപ്പിൽ സഹോദരന്മാരുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ വോട്ടു നേടി ബ്രദർ വാളകം കുഞ്ഞച്ചൻ ഒന്നാം സ്ഥാനത്ത്. ആകെ
4689വോട്ടുകളിൽ 2845 വോട്ടുകളാണ് നേടിയത്.
നവാഗതനായ വാളകംകുഞ്ഞച്ചൻ ഒന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത് കഴിഞ്ഞ മൂന്നു വർഷത്തെ കേരള സ്റ്റേറ്റ് ഭരണത്തിലിരിക്കെ യാതോരു അലിഗേഷനും ഇല്ലാത്ത നേതൃത്വ മികവിലാണ്. ഈ വരുന്ന ജനറൽ ഭരണ സമിതിയിലേക്ക് ഒരു എക്സിക്യൂട്ടവ് സ്ഥാനാർത്ഥിയാകുവാൻ സാധ്യതയേറുന്നു. ഭരണഘടന ഭേദഗതി പാസ്സായാൽ സഹോദരന്മാരിൽ ഒരു ജനറൽ ജോയിന്റ് സെക്രട്ടറി സീറ്റ് ഉണ്ടാകും. അങ്ങനെയെങ്കിൽ വാളകംകുഞ്ഞച്ചൻ ജോയിന്റ് സെക്രട്ടറി ആയേക്കും. വ്യക്തിതാല്പര്യത്തിന് മുൻതൂക്കം കൊടുക്കാതെ പ്രസ്ഥാനത്തെ . മാത്രം സ്നേഹിക്കുന്ന , തന്റെ മുന്നിൽ എത്തുന്ന ഏതു വിഷയത്തിനും ശാശ്വത പരിഹാരം കണ്ടെത്തുവാൻ കഴിവുള്ള ഒരു ഭരണ കർത്താവാണ് വാളകംകുഞ്ഞച്ചൻ.ഏറ്റവും കൂടുതൽ വോട്ടുകൾ നേടുവാൻ കഴിഞ്ഞതിൽ അതിശയോക്തി ഇല്ല. പാസ്റ്റർ കെ.സി ജോണാണ് ശുശ്രൂഷകന്മാരിൽ ഒന്നാം സ്ഥാനം. 4689-ൽ 3184 വോട്ടുകൾ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here