N S നെല്ലിക്കുന്നം
: ജയ്പൂർ കേന്ദ്രമാക്കി
പ്ര.വർത്തനം ആരംഭിക്കുന്ന “ഗ്ലോബൽ സ്പാർക്ക് അലയൻസ് എന്ന സുവിശേഷീകരണ സംഘടനയുടെ പ്രവർത്തനം ‘സ്പാർക്ക് സ്റ്റോം’ ഒരു വെർച്വൽ കൺസേർട്ട് എന്ന പേരിൽ നാളെ (22/2/22) വൈകുന്നേരം 6 ന് സൂമിൽ ഉദ്ഘാടനം നടക്കും. പാസ്റ്റർ വൈ യോഹന്നാൻ (ജയ്പൂർ) “ഗ്ലോബൽ സ്പാർക്ക് അലയൻസ്” പ്രാർത്ഥിച്ചു ഉത്ഘാടനം നിർവ്വഹിക്കും. ഡോ. സാമുവേൽ തോമസ് (കോട്ട സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ സുജിത് എം സുനിൽ പ്രവർത്തന പരിപാടികളുടെ രൂപരേഖ അവതരിപ്പിക്കും.
ഡോ.ജെയിംസ് ചാക്കോ, പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ ഡാമിയൻ ആന്റണി, പാസ്റ്റർ ജോമോൻ വർഗ്ഗീസ്, ബ്രിഗേഡിയർ ജി തോമസ്, ഡോ. ബെന്നി പ്രസാദ്, ടിനു യോഹന്നാൻ തുടങ്ങിയവർ ഈ ശുശ്രൂഷകളിൽ വിവിധ നിലകളിൽ പങ്കാളിത്വം വഹിക്കും. സ്റ്റീഫൻ ദേവസി, വി ജെ ട്രാവൻ, ഷെൽഡൺ ബെൻഗ്ര, ഇമ്മാനുവേൽ കെ ബി, നാരോ ഗേറ്റ് യുണൈറ്റഡ് തുടങ്ങിയവർ സംഗീതശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
ഗ്ലോബൽ അഡ്വാൻസ് എന്ന മിഷൻ സംഘടനയുമായി
കൈകോർത്തുകൊണ്ടു വിവിധയിടങ്ങളിൽ സംഗീത ശുശ്രൂഷകൾ, കോൺഫ്രൻസ്, നേതൃത്വ പരിശീലന പരിപാടികൾ, കൗൺസിലിംഗ് തുടങ്ങിയ ആസൂത്രണം ചെയ്യുന്ന ‘ഗ്ലോബൽ സ്പാർക് അലയൻസ്’ എന്ന സംഘടനയ്ക്ക് പാസ്റ്റർ സുജിത് എം സുനിൽ (ജയ്പ്പൂർ) നേതൃത്വം നൽകും.




