Home Daily news പാസ്റ്റർ അജു ജേക്കബിന് താബോർ സഭ യാത്ര അയപ്പ് നൽകി

പാസ്റ്റർ അജു ജേക്കബിന് താബോർ സഭ യാത്ര അയപ്പ് നൽകി

0

എന്നെസ് നെല്ലിക്കുന്നം

ഐ.പി.സി തിരുവനന്തപുരം താബോർ സഭാ ശുശ്രുഷകനായിരുന്നപാസ്റ്റർ അജു ജേക്കബിനെ സഭാ ഗംഭീര യാത്ര അയപ്പ് നടത്തി. മേയ് ഒന്ന് ഞായറാഴ്ച ബ്രദർ പി.ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യാത്ര അയപ്പ് മീറ്റിംഗിൽ ഐ.പി.സി. കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്ന നിൽ പ്രധാന അതിഥിയായിരുന്നു. പാസ്റ്റർ അജു ജേക്കബിന്റെയും കുടുംബത്തിന്റെയും പ്രവർത്തന സമഗ്രതയെക്കുറിച്ച് സഭാ സെക്രട്ടറിയും , സഭയിലെ വിശ്വാസി പ്രതിനിധികളും ആശംസകളായി സംസാരിച്ചു. പാസ്റ്റർ അജു ജേക്കബിന്റെയും കുടുംബത്തിന്റെയും സേവനം സഭയ്ക് ഒരു അനുഗ്രഹo തന്നെയായിരുന്നു. പാസ്റ്റർ അജു ജേക്കബ് കുവൈറ്റ് ഐ.പി.സി യിലേക്കാണ് പോകുന്നത്. കോട്ടയത്ത് നിന്നും പാസ്റ്റർ വി.പി. ഫിലിപ്പാണ് താബോ റിലേക്ക് വന്നത്. കഴിഞ്ഞ 24 ന് ചാർജ്ജ് എടുത്തതായി അറിയുന്നു. പാസ്റ്റർ ഫിലിപ്പിന്റെ സേവനം തിരുവനന്തപുരം താമ്പോർ സഭക്ക് അനുഗ്രഹമായിരിക്കും എന്നാന്ന് താബോർ വിശ്വാസികളുടെ വിശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here