Home Daily news *നീലഗിരി – ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭാംഗം തങ്കമ്മ ജോൺ (80) നിര്യാതയായി*

*നീലഗിരി – ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭാംഗം തങ്കമ്മ ജോൺ (80) നിര്യാതയായി*

0

എൻ എസ് നെല്ലിക്കുന്നം

നീലഗിരി: ഗൂഡല്ലൂർ സയൻഹിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് ആദ്യകാല വിശ്വാസി പരേതനായ ജോണിന്റെ ഭാര്യ തങ്കമ്മ ജോൺ (80) നിര്യാതയായി. ജൂൺ 12 ന് ചർച്ച് കോമ്പൗണ്ടിൽ ക്രമീകരിച്ച പൊതു ദർശനത്തിന് ശേഷം പുത്തൂർവയൽ ശാരോൻ ഫെലോഷിപ്പ് സെമിത്തേരിയിൽ സംസ്കരിച്ചു . പാസ്റ്റർ ദാനിയൽ നീലഗിരി ശുശ്രൂഷകൾ നിയന്ത്രിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ മേഖലാ അസോസിയേറ്റ് റീജിയൻ
പാസ്റ്റർ കെ. ജെ. ജോബ് വചന ശുശ്രൂഷ നിർവഹിച്ചു.പാസ്റ്റർമാരായ എം.ജെ. വർഗീസ്, റിവിൻ റോയി വർഗീസ്, സാം ദാനിയേൽ, സി കെ ബാബുരാജ്, ജെൻസൺ പാത്തിപാറ, അഖിൽ കെ. കൊമ്മയാട്, ജോർജ് സി.ദാനിയേൽ തുടങ്ങിയവർ സംസാരിച്ചു. സെമിത്തേരിയിൽ നടന്ന ശുശ്രൂഷകൾ പാസ്റ്റർ ബിജു പോൾ നേതൃത്വം നൽകി. സെന്റർ ശുശ്രൂഷകൻ എൽദോ പി.ജോസഫ് സംസ്കാര ശുശ്രൂഷ നിർവഹിച്ചു.

പ്രസാദ് ജോൺ ഏക മകനാണ്. മരുമകൾ: രാധാപ്രസാദ്.

LEAVE A REPLY

Please enter your comment!
Please enter your name here