അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ബാംഗ്ലൂർ നടത്തിയ നാഷണൽ കോൺഫറൻസ് പോലീസ് ഇടപ്പെട്ട് നിർത്തിവെപ്പിച്ചു. AG സതേൺ ഡിസ്ട്രിക്റ്റിന്റെ വിമത ഗ്രൂപ്പിന്റെ രജിസ്ട്രേഷനും വോട്ടവകാശവും നിക്ഷേധിച്ചതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ പോയതിനാലാണ് സംഭവം കൂടുതൽ വഷളായത്.
പരാതി പരിഹരിക്കാം എന്ന പേരിൽ മേൽ പറയപ്പെട്ട ഗ്രൂപ്പിലെ 60 പാസ്റ്റർമാരെയും 12 ഡലിഗേറ്റ്സിനേയും ഒരു റൂമിൽ പൂട്ടിയിടുകയും അതേ തുടന്ന് ഇവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന്. ബാംഗ്ലൂർ പോലീസ് കട്രോൾ റൂമിൽ വിളിച്ച് പോലീസിനെ വരുത്തുകയും കോൺഫറൻസ് നിർത്തിവെപ്പിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരത്തിലധികം അംഗങ്ങൾ പങ്കെടുത്ത ഈ യോഗത്തിന് പോലീസിന്റെ അനുവാദം മുൻക്കൂട്ടി വാങ്ങിയില്ലാ എന്നതും ഒരു പരാജയമായി. കോൺഫറൻസ് അലങ്കോലമാകുന്ന രീതിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായി.ദൈവദാസൻമാർ തമ്മിൽ ഉന്തുംതള്ളുമുണ്ടായി. അതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മൂന്ന് മാസത്തേക്ക് കോൺഫറൻസ് നടത്താൻ പാടില്ലാ എന്ന വ്യവസ്ഥയിൽ പോലീസ് അധികാരികൾ തീർപ്പുണ്ടാക്കി.




