വാർത്ത… എൻ എസ് നെല്ലിക്കുന്നം
തിരുവല്ല :- കേരള നാട്ടിൽ പെന്തെക്കോസ്തു ചരിത്രത്തിലെ 100 വർഷങ്ങൾ പിന്നിടുന്ന മുഹൂർത്തം . ഇന്നുവരെ കണ്ടിട്ടില്ലാത്ത പെന്തെക്കോസ്തിന്റെ ഉണർവ് 2024 ജനുവരി ഏഴു മുതൽ 14 വരെ മലങ്കരയുടെ മടിത്തട്ടായ തിരുവല്ലയിൽ , പബ്ളിക്ക് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നു.
മഹാ കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടക കമ്മിറ്റി ജി.എമ്മിനോട് അറിയിച്ചു. അമ്പതിനായിരം സ്ക്വർ ഫിറ്റ് കുറയാതെയുള്ള വിപുലമായ പന്തൽ ക്രമീകരണമാണ് ചെയ്തു വരുന്നത്. വടക്കേ ഇന്ത്യയിൽ നിന്നും പെന്തെക്കോസ്തു സഭാ ശുശ്രുഷകരായ അയ്യായിരം പേർ പങ്കെടുക്കും. ഇവർക്ക് യാത്ര ചെയ്യുവാനുള്ള ട്രെയിൻ സംവിധാന ക്രമീകരണം ഉണ്ടാകും
വിപുലമായ താമസവും സൗജന്യ ഭക്ഷണ ക്രമീകരണവും ഉണ്ടാവും. പതിനായിരം പേർക്ക് താമസിക്കുവാനുളള സൗകര്യം ഏർപ്പെടുത്തിയതായും അറിയുന്നു. സ്വദേശിയരും വിദേശിയരും മായ ഉണർവ് പ്രാസംഗികർ കൺവെൻഷന്റെ വിവിധ സെക്ഷനുകളിൽ വചന ശുശ്രൂഷകൾ നിർവഹിക്കും. 101 പേർ അടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷ നടത്തും


പകൽ യോഗങ്ങൾ പവർ കോൺഫ്രറൻസും രാത്രി യോഗങ്ങൾ ഉണർവ് യോഗങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ സഭകളുടെ പുത്രിക സംഘടനകൾ സംയുക്ത യോഗങ്ങൾ നടത്തും. ശനിയാഴ്ച മൂന്നു മണി മുതൽ 5 മണി വരെ സാംസ്ക്കാരിക, രാഷ്ട്രീയ – മത സമ്മേളനങ്ങളും നടക്കും.,
കൺവെൻഷന്റെ വിജയ മുന്നോടിയായി പാസ്റ്റർ ജേക്കബ് ജോണിന്റെ നേതൃത്വത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന തിരുവല്ല സ്റ്റേഡിയത്തിൽ നടക്കും
2023 ഡിസംബർ 8ാം തിയതി മുതൽ നോർത്ത് ഇൻഡ്യൻ ടീം മുകൾ ഉപവാസ പ്രാർത്ഥനക്ക് തിരുവല്ലായിൽ എത്തും. ജനുവരി 1 മുതൽ 7 വരെ രണ്ടു് വിളമ്പര റാലികൾ കേരളത്തിൽ പര്യടനം നടത്തും.. പറശാലയിൽ മുതൽ തിരുവല്ല വരേയും , കാസർകോഡ് മുതൽ തിരുവല്ല വരെയും മാണ് ക്രമീകരണം ചെയ്യുന്നത്. എല്ലാ പെന്തെക്കോസ്തു സഭാ നേതാക്കൾന്മാർ ചെയർമാന്മാരായി വിപുലമായ കമ്മിറ്റികൾ, സബ്ബ് കമ്മിറ്റികൾ, ജില്ലതല, കമ്മിറ്റികൾ രൂപീകരിച്ചു വരുന്നതായും . ജനറൽ കൺവിനർന്മാരിൽ ഗ്ലാഡ്സൺ ജേക്കബ് കോട്ടയം പറഞ്ഞു.





