Pr Shaiju Vellanad
തിരുവനന്തപുരം : പീപ്പിൾ ട്രീ മൂവ്മെന്റും ഭാരത് മിഷനും സംയുക്തമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി മാർച്ച് 23, 24, 25 തീയതികളിലായി ഗ്രേറ്റ് കമ്മീഷൻ കോൺഫ്രൻസുകൾ നടത്തുകയുണ്ടായി. പാസറ്റർമാർ, സുവിശേഷ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള സഹോദരി സഹോദരാന്മാർ തുടങ്ങി നിരവധി പേർ ഈ ഗ്രേറ്റ് കമ്മീഷൻ കോൺഫ്രൻസുകളിൽ പങ്കെടുത്തു. ദൈവ വചനം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുക, യേശുവിന്റെ ശിഷ്യരാക്കുക എന്നതായിരുന്നു ഈ കോൺഫറൻസിലെ ചിന്ത. ഓപ്പറേഷൻ അഗാപ്പെയുടെ സി ഇ ഒ ഡോ. അലക്‌സാണ്ടർ എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പീപ്പിൾ ട്രീ മൂവ്മെന്റിന്റെ ഇന്ത്യാ, സൗത്ത് ഏഷ്യാ ഡയറക്ടർ പാസ്റ്റർ ജെറിൻ കുര്യാക്കോസ്, ഭാരത് മിഷൻ ചെയർമാൻ പാസ്റ്റർ ജിബിൻ പൂവക്കാല എന്നിവർ കോൺഫ്രൻസുകൾക്ക് നേതൃത്വം നൽകി. ചർച്ച് ബേസ്ഡ് ഗ്ലോബൽ തിയോളജിക്കൽ എഡ്യൂക്കേഷൻ നെറ്റ്‌വർക്ക് (GTEN) നടത്തി വരുന്ന വിവിധ കോഴ്സുകളെ കേരളാ കോഡിനേറ്റർ ബ്രദർ ബേബി മാത്യു, നോർത്ത് കേരളാ കോഡിനേറ്റർ പാസ്റ്റർ റോയി കുര്യൻ എന്നിവർ പരിചയപ്പെടുത്തി. GAAMT (ഗ്ലോബൽ അക്രഡിറ്റിങ്ങ് അസോസിയേഷൻ ഫോർ മിനിസ്ട്രീസ് ആൻഡ് ട്രെയിനിങ് ) അംഗീകാരമുള്ള മൂന്ന് വർഷത്തെ ബാച്ചിലർ ഓഫ് മിനിസ്ട്രീ (B.Min) കോഴ്സുകളാണ് നടത്തി വരുന്നത്. വിദ്യാർഥികളുടെ സൗകര്യാർത്ഥം ഇത് ഘട്ടങ്ങളായി തികയ്ക്കാം. 1 വർഷം : സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ മിനിസ്ട്രീ (Cer.Min), 2 വർഷം : ഡിപ്ലോമ ഇൻ ക്രിസ്ത്യൻ മിനിസ്ട്രീ (Dip.Min). 3 വർഷം : ബാച്ചിലർ ഓഫ് ക്രിസ്ത്യൻ മിനിസ്ട്രീ (B.Min). തുടർന്ന് പഠിക്കുവാൻ താല്പര്യമുള്ളവർക്ക് മാസ്റ്റർ ഇൻ ക്രിസ്ത്യൻ മിനിസ്ട്രി (M.Min), ഡിപ്ലോമ ഇൻ ക്രിസ്ത്യൻ മിനിസ്ട്രി (D.Min). വീടുകളിൽ ആയിരിന്നു കോഴ്‌സുകൾ പഠിക്കുന്നതിനും മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും കഴിയും. GTEN കോഴ്‌സുകൾ പീപ്പിൾ ട്രീ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആണ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കോഴ്സ്‌കളിൽ ചേർന്ന് പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി രണ്ട് ദിവസത്തെ ക്യാമ്പ് മെയ് 11,12 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടത്തപ്പെടുന്നു. പത്തനംതിട്ട ജില്ലയിൽ ഉള്ളവർക്ക് വേണ്ടി രണ്ട് ദിവസത്തെ ക്യാമ്പ് മെയ് മാസം പത്തനംതിട്ട യിൽ വെച്ച് നടക്കും. താമസവും, ഭക്ഷണവും, അഡ്മിഷനും, ഫീസും, പഠനോപകരണങ്ങളും സൗജന്യമാണ്. താല്പര്യമുള്ളവർ പീപ്പിൾ ട്രീ മൂവ്മെന്റിന്റെ കേരളാ കോഡിനേറ്റർ ജയ്‌സൺ സോളമനുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 8304885828






