വാർത്ത: സ്പെഷ്യൽ റിപ്പോർട്ടർ കണ്ണൂർ

വൈത്തിരി : പഴയ വൈത്തിരി ചാരിറ്റിയിലെ സഫാരി ഹിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു. കുന്നമംഗലം സാൾ വോ വീട്ടിൽ ജിം ഷാദിന്റെ മകൻ അമൽ ഷെഹാസിൻ ആണ് മരിച്ചത്. സ്വിമ്മിംഗ് പൂളിലെ വെള്ള കെട്ടിൽ നിന്നും കുട്ടിയെ ഉടൻ വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാത്രാ മദ്ധ്യേ മരണം സംഭവിച്ചതായാണ് ആദ്യ വിവരം. നിർമ്മാണത്തിലിരിക്കുന്ന സ്വിമ്മിംഗ് പൂളിൽ കുട്ടി അറിയാതെ വീണതായാണ് ബന്ധുക്കൾ നൽകുന്ന സൂചന.


