തോമസ് ജേക്കബ്ബ് കണ്ണൂർ ജി.എം ന്യൂസ് റിപ്പോർട്ടർ
ഹൈദരാബാദ്: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിൽ ഹൈദരാബാദിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രാത്രി 8.30-നും 11-നും ഇടയിലുള്ള സമയത്ത് 10-12 സെന്റി മീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്. ഇതേത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും മറ്റു കെട്ടിടങ്ങളിലും വെള്ളം കയറി. ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായിട്ടുമുണ്ട്.


നഗരത്തിലെ ഭക്ഷണശാലകളിലടക്കം വെള്ളം കയറിയതിൻറെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ കണങ്കാലിനൊപ്പം വെള്ളമുള്ള ഭക്ഷണശാലയുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ. പങ്കുവെച്ചു. നിർത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളം പൊങ്ങിയതിനെ തുടർന്ന് ഒഴുകിപ്പോകുന്നതിന്റെ വീഡിയോകളും പുറത്തെത്തിയിട്ടുണ്ട്.

വാർത്തകൾ . പരസ്യങ്ങൾ മുതലായവയ്ക് വേണ്ടി ബന്ധപ്പെടുക – 9562305 308




