Home Daily news ഐ.പി.സി ആയുർ സെന്റർ. മാസ യോഗവും , പാഴ്സ് നേജ് പ്രതിഷ്ഠയും നടന്നു

ഐ.പി.സി ആയുർ സെന്റർ. മാസ യോഗവും , പാഴ്സ് നേജ് പ്രതിഷ്ഠയും നടന്നു

0

എന്നെസ് നെല്ലിക്കുന്നം

ഐ.പി.സി ആയൂർ സെന്ററിന്റെ മാസ യോഗവും. പാഴ്സ് നേജ് സമർപ്പണവും നടന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 മണി മുതൽ ഐ.പി.സി എബനേസർ വാളകം വെസ്റ്റ് സഭയിൽ വച്ചാ ന്ന് മാസ യോഗം നടന്നത്. ഈ സഭയ്ക്ക് വേണ്ടി പുതുതായി പണികഴിപ്പിച്ച പാഴ്സനേജിന്റെ സമർപ്പണ ശുശ്രുഷയും നടന്നു. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെന്റർ മിനിസ്റ്റർ സണ്ണി എബ്രഹാം സമർപ്പണ പ്രാർഥന നിർവഹിച്ചു. സഭാ സെക്രട്ടറി ബ്രദർ വാളകംകുഞ്ഞച്ചൻ സ്വാഗതവും, പാസ്റ്ററന്മാരായ മോനി പി വർഗീസ് – ഡോക്ടർ അലക്സ് ജോൺ , ലിബിൻ ദാസ്, അജീഷ് ജോൺ , ബിജോയ്, ബിജു ജോസഫ്, സഹോദരന്മാരായ രാജു ശാമുവേൽ, പി.വി ബേബിക്കുട്ടി, ജോയി പാപ്പച്ചൻ, സിസ്റ്റർ സൂസൺ സണ്ണി തുടങ്ങിയവർ വിവിധ ശുശ്രുഷകളിൽ പങ്കു വഹിച്ചു. ട്രഷറാർ ബ്രദർ ബിജു ജോൺ നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here