Home Daily news സുമാത്രയിൽ അതിശക്തമായ ഭൂചലനം ഏഴ് മരണം

സുമാത്രയിൽ അതിശക്തമായ ഭൂചലനം ഏഴ് മരണം

0

വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം

സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്രയിൽ അതിശക്തമായ ഭൂചലനം. ഏഴുപേർ മരിച്ചു. 85 പേർക്കു പരിക്കേറ്റു. അയൽ രാജ്യങ്ങളായ മലേഷ്യയിലും സിംഗപ്പൂരിലും ചലനം അനുഭവപ്പെട്ടു. പടിഞ്ഞാറൻ സുമാത്രൻ പ്രവിശ്യയിലെ മലയോര പട്ടണമായ ബുകിട്ടിംഗിയിൽ അനുഭവപ്പെട്ട ഭൂചലനം 6.2 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.സുനാമി ഭീഷണിയില്ലെങ്കിലും തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുണ്ട്. കൃത്യമായ നാശനഷ്ടം വിലയിരുത്തിയിട്ടില്ല. അഞ്ഞൂറിനടുത്ത് ഭവനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. 5000 പേർ താത്കാലിക അഭയകേന്ദ്രങ്ങളിലേക്കു മാറി

LEAVE A REPLY

Please enter your comment!
Please enter your name here