Home breaking news PCI നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി രൂപീകൃതമായി.

PCI നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി രൂപീകൃതമായി.

0

വാർത്ത ജി പി കുറ്റിച്ചൽ

പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ഇന്റർനാഷണൽ സിയോൺ അസംബ്ലി കാഞ്ഞിരംകുളം നെല്ലിക്കാകുഴി ചർച്ചിൽ വച്ചാണ് കമ്മറ്റി തിരഞ്ഞെടുപ്പ് നടന്നത്. INZA സീനിയർ പാസ്റ്റർ യോഹന്നാൻ അവർകൾ രക്ഷാധികാരിയായ കമ്മറ്റിയിൽ, പാസ്റ്റർ M. J ഷാജി പ്രസിഡന്റായും പാസ്റ്റർ R.സുനിൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ വൈസ് പ്രസിഡണ്ടും ബ്രദർ ജോയ് ഫ്രീ സുദർശനൻ ജോയിൻ സെക്രട്ടറിയുമാണ്. പാസ്റ്റർ വിജയരാജ് ആണ് ട്രഷറർ. ഇവരെ കൂടാതെ പാസ്റ്റർ അജീഷ് ബാബു മീഡിയ കൺവീനർ,പാസ്റ്റർ ജോസ് വൈ പ്രോഗ്രാം കോഡിനേറ്റർ, പാസ്റ്റർ അജി ബ്ലെസ്സിംഗ് പ്രയർ കോഡിനേറ്റർ എന്നിവരെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മെമ്പർ മാരായി ജയധർമ്മരാജ്, പാസ്റ്റർ സുനിൽകുമാർ, ബ്രദർ ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പി സി ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈ തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് കുര്യൻ, ജനറൽ കൺവീനർ പാസ്റ്റർ കെ എ തോമസ്, വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ ജോസ് ബേബി, പാസ്റ്റർ സതീഷ് നെൽസൺ, ജില്ലാ സെക്രട്ടറി പാസ്റ്റർ പി കെ യേശുദാസ്, ജോയിൻ സെക്രട്ടറി പാസ്റ്റർ ജി പി നിശ്ചൽ റോയ്, മീഡിയ കൺവീനർ പാസ്റ്റർ സി ബി കുഞ്ഞുമോൻ, പ്രയർ കൺവീനർ പാസ്റ്റർ ആർ എസ് ജോൺ, ജില്ലാ ട്രഷറർ ബ്രദർ അലക്സ് ജോസ്എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here