ഷാജി വർഗ്ഗീസ് കലയപുരം
കുമ്പനാട് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോൻ ബൈബിൾ കോളേജ് പി.ജി കോഴ്സിന്റെ 31-ാം ബാച്ചിന്റെ പഠന ക്യാമ്പ് മല്ലപ്പള്ളി കുന്നന്താനം സീയോൻ റിട്രിറ്റ് സെന്റെറിൽ വെച്ച് ഐ. പി. സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം ചെയ്തു. പി.ജി ബോർഡ് ചെയർമാൻ പാസ്റ്റർ സാം പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.പാസ്റ്റർ എബ്രഹാം ജോർജ്ജ്, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജെയിംസ് ജോർജ്ജ് വേങ്ങൂർ, ബ്രദർ പി.എം ഫിലിപ്പ് എന്നിവർ സന്ദേശം നല്കി.ഹെബ്രോൻ ബൈബിൾ കോളേജ് പി..ജി ബോർഡ് അംഗങ്ങളായ പാസ്റ്റർ സാം. പി. ജോസഫ് വൈസ് ചെയർമാൻ പാസ്റ്റർ ഡോ എബ്രഹാം വർഗീസ്, സെക്രട്ടറി ബ്രദർ പീറ്റർ മാത്യൂ കല്ലൂർ, ജോ. സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ഡീൻ പാസ്റ്റർ പി.എ.മാത്യൂ , മാനേജർ ബ്രദർ പീറ്റർ മാത്യൂ വല്യത്ത്, ട്രഷറർ ബ്രദർ സാം സി. ദാനിയേൽ എന്നിവർ നേത്യത്വം നല്കി.100 മണിക്കൂർ ഓൺലൈനിലൂടെ നടത്തപ്പെട്ട ക്ലാസ്സുകളുടെ പരീക്ഷ നടത്തപ്പെട്ടു. സ്പെഷ്യൽ ക്ലാസ്സുകളും ഇടയശുശ്രൂഷ പരിശീലനവും ക്യാമ്പിൽ ഉണ്ടായിരുന്നു. 20 അധികം അധ്യാപകർ ഓൺലൈനിലൂടെയും അല്ലാതെയും ക്ലാസുകൾ എടുത്തു.കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 81 വിദ്യാർത്ഥികൾ പഠനം പൂർത്തീകരിച്ചു. സമാപന സമ്മേളനത്തിൽ ഐ.പി.സി.ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് മുഖ്യസന്ദേശം നല്കി. ജനറൽ കൗൺസിൽ അംഗം ബ്രദർ സുധി കല്ലുംങ്കൽ ആശംസ സന്ദേശം നൽകി.പി.ജി കോഴ്സിന്റെ 31ാം ബാച്ചിന്റെ ഗ്രാജുവേഷൻ കുമ്പനാട് കൺവൻഷനിൽ ചെവ്വാഴ്ച പകൽ നടത്തപ്പെടും, 1995 ൽ ആരംഭിച്ച പി.ജി ക്ലാസ്സുകളിൽ 1000 പേർ ഇത് വരെ പരീശീലനം നേടിയിട്ടുണ്ട്.




