NS. Nellikunnam
ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഏകദിന പ്രാർത്ഥനയും, ഉണർവ് യോഗവും 22 ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ മൂന്ന് സെക്ഷനുകളിലായി കാസർഗോഡ് ജില്ലയിൽ ചെറുവത്തുർ ഐ.പി.സി പെനിയേൽ സഭാ ഹോളിൽ വച്ച് നടക്കും. ദൈവസഭയുടെ ആത്മിയ ഭൗതിക വളർച്ചക്കും അനുഗ്രഹത്തിനും ലോക രാജ്യങ്ങൾക്കും . ഭരണ കർത്താക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക എന്നതാണ് വിഷയം
ഐ.പി സി കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു സമർപ്പണ ശുശ്രൂഷ നിർവഹിക്കും. ഹോസ്ദുർഗ് സെന്റർ പാസ്റ്റർ ജോയി വർഗീസ് സന്ദേശം നൽകും . കൂടാതെ മറ്റ് കർതൃ ദാസന്മാരും വചനം പ്രസംഗിക്കും. ബോർ സ് അംഗങ്ങൾ നേതൃത്വം നൽകും




