
വാർത്ത: N.S. നെല്ലിക്കുന്നം രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ 58-മത് വാർഷീക കൺവെൻഷൻ ഒക്ടോബർ 22 മുതൽ 24 വരെ സൂം വേദിയിൽ നടക്കും.
പ്രാരംഭദിനത്തിൽ വൈകിട്ട് 7 മുതൽ 9 വരെയും ബാക്കി രണ്ടു ദിവസങ്ങളിൽ രാവിലെ 9 മണിക്കും വൈകിട്ട് 7 മണിക്കും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ രാജ്കുമാർ (ജയ്പൂർ), പാസ്റ്റർ അഗസ്റ്റിൻ റാവു (ജബൽപൂർ) എന്നിവർ പ്രസംഗിക്കും. ആർപിസി ഗായകസംഘം ഗാനശുശ്രൂഷ നടത്തും.
വടക്കേ ഇന്ത്യയുടെ അപ്പൊസ്തലൻ എന്ന് വിശേഷിക്കപ്പെടുന്ന, ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡോ. തോമസ് മാത്യൂസ് ദൈവം കൊടുത്ത ദർശനപ്രകാരം, 1963-ൽ ഒരു ചെറിയ വാടകമുറിയിൽ ആരംഭിച്ച പ്രാർത്ഥനകൂട്ടം ആണ് ഇന്ന് 900-ന് അടുത്ത് വിശ്വാസികളുള്ള ഒരു സ്ഥാനീയ സഭയായി വളർന്നത്. .
പാസ്റ്റർ ഡോ. പോൾ മാത്യൂസിന്റെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു ഭരണസമിതിയാണ് ആർ പി സി ക്ക് ഉള്ളത്. 13 ഏരിയകളായി തിരിച്ചു, ആഴ്ചയിൽ ഓരോ ദിവസവും രണ്ടു ഏരിയകളിൽ കോട്ടേജ് മീറ്റിംഗുകൾ നടന്നുവരുന്നു. വർഷംതോറും നടത്തിവരുന്ന യുവജന-സൺഡേ സ്കൂൾ ക്യാമ്പുകൾ, സോദരിസമാജം കോൺഫെറെൻസുകൾ മുതലായവ യൗവനക്കാർക്കു ആത്‌മീയ മാർഗദർശകങ്ങൾ ആണ്.
രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ ചുവടുപിടിച്ചു ഡോ. മാത്യൂസ് ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യ എന്ന പ്രസ്ഥാനം ആരംഭിക്കുകയും, ഇത് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ തന്നെ1600-ൽ പരം പ്രാദേശിക സഭകൾ ഉള്ള ഒരു പ്രസ്ഥാനമായി വളർന്നു.


