വാർത്താ തോമസ് ജേക്കബ് കണ്ണൂർ
സപോറോഷ്യ :-
രാവിലെ എഴുന്നേറ്റത്
ഷെല്ലാക്രമണത്തിന്റെ ശബ്ദം കേട്ടാണെന്ന് സപോറോഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മലയാളികളായ അഞ്ചാംവർഷ വിദ്യാർത്ഥികൾ പറയുന്നുണ്ടെങ്കിലും. മെഡിക്കൽ വിദ്യാർത്ഥികൾ റൂമിൽ വന്നെങ്കിലും വീണ്ടും ബങ്കറുകളിൽ ഒളിക്കേണ്ടി വന്നു. 800 മലയാളികൾ ഉൾപ്പെടെ
1200ലധികം ഇന്ത്യക്കാർഇവിടെയുണ്ടെന്ന്
വിദ്യാർഥികൾ പറയുന്നു. എംബസിയുടെ പിന്തുണയില്ലാതെ പോയവർ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് അതിർത്തിയിൽ അവർ സുരക്ഷിതരല്ലെന്നും വിദ്യാർഥികൾ പറയുന്നു. രണ്ടുദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമേ ഉള്ളൂവെന്നും വിദ്യാർഥികൾ പറഞ്ഞു.’കഴിഞ്ഞ ദിവസം രാത്രിവരെ ബങ്കറുകളിലായിരുന്നു താമസം. സാഹചര്യം അൽപം മെച്ചപ്പെട്ടെന്നു തോന്നിയപ്പോഴാണു മുറിയിലേക്കു തിരിച്ചെത്തിയത്. എന്നാൽ രാവിലെ തന്നെ വീണ്ടും ബങ്കറുകളിൽ അഭയം പ്രാപിക്കേണ്ടി വന്നു. ഇപ്പോൾ വീണ്ടും മുറിയിലേക്ക് എത്തിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും തിരിച്ചുപോകേണ്ടി വരും. രണ്ടു ദിവസത്തേക്ക്
മാത്രമേ ഭക്ഷണവും വെള്ളവും കാണൂ. തുടർച്ചയായി ഷെല്ലാക്രമണം നടക്കുന്നതിനാൽ പുറത്തുപോകാനാകില്ല. കടകളും ഇല്ല.’ –തൃപ്പൂണിത്തുറ സ്വദേശിനി ഗായത്രി രാജ്കുമാർ മനോരമ ഓൺലൈനിനോടു പറഞ്ഞു.
‘ഇവിടെ മാത്രം 800ഓളം മലയാളികൾ ഉൾപ്പെടെ 1200ലധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇത്രയും ആളുകളെ അതിർത്തിയിലേക്ക്എത്തിക്കാൻ ആരും തയാറല്ല. റുമാനിയയാണ് ഏറ്റവും അടുത്തുകിടക്കുന്ന അതിർത്തി. റോഡുമാർഗം അവിടെയെത്തണമെങ്കിൽ ഏകദേശം 24 മണിക്കൂർ വേണ്ടിവരും. അറിയാവുന്ന പലരും വളരെ ബുദ്ധിമുട്ടിയാണ് ബോർഡറുകളിലേക്കു പോകുന്നത്. കീവിലുള്ള എന്റെ ബന്ധു പോളണ്ട് അതിർത്തിയിലേക്കു പോകാൻ ബസിൽ പോയിരുന്നു. എന്നാൽ പകുതിവഴിയിൽ ഇറക്കിവിട്ടു.കൊടുതണുപ്പിൽ കിലോമീറ്ററുകൾ നടന്നാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. അവിടെ
പിടിച്ചുവയ്ക്കുകയും പരിശോധനയ്ക്കു വിധേയനാക്കുകയും ചെയ്തു. ഇങ്ങനെ റിസ്ക് എടുത്ത് ഇത്രയും പേർക്കു യാത്ര ചെയ്യാനാകില്ല.’ അഞ്ചാംവർഷ മെഡിക്കൽ വിദ്യാർഥിനിയായ ആലുവ സ്വദേശിനി നന്ദന പറഞ്ഞു
ഞങ്ങൾക്ക് എംബസിയെ ബന്ധപ്പെടാനായില്ല. വീട്ടിൽ നിന്നും ബന്ധപ്പെട്ടപ്പോൾ എംബസി ഞങ്ങളെ ബോർഡറിലേക്ക് എത്താൻ പറഞ്ഞിരുന്നു.
എന്നാലിപ്പോൾ എംബസിയുടെ പുതിയ അറിയിപ്പ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹങ്കറിയിലെത്തിയവർ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. അതിനുപിന്നാലെയാണ് എംബസിയുടെ
ഗൈഡൻസില്ലാതെ ആരും പോകരുതെന്ന് അറിയിപ്പ് വന്നത്. എംബസി ഇടപെട്ട് ഞങ്ങളെ അതിർത്തിയിൽ എത്തിച്ചാലെ നാട്ടിലേക്ക് എത്താനാകൂ.’-നന്ദന പറഞ്ഞു.




