സുന്ദരേശൻ പോത്തൻകോട്
റായ്പുർ: ‘ഭീകരമായി വേട്ടയാടിയിട്ടും ഞങ്ങളെ കാണാൻ ഇതുവരെ ആരുംവന്നില്ല. നിങ്ങളാണ് ആദ്യം എത്തിയത്. നന്ദി പറയാൻ വാക്കുകളില്ല’– കാംകേർ ജില്ലയിലെ ഫാദർ സൈമൺടണ്ടി ബൃന്ദ കാരാട്ടിനോട് പറഞ്ഞു. കേട്ടുകേൾവി ഇല്ലാത്ത കടന്നാക്രമണങ്ങൾ നേരിടുന്ന ഛത്തീസ്ഗഢിലെ ക്രൈസ്തവസമൂഹത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബസ്തർ മേഖലയിലെ കാംകേർ, കൊണ്ടാഗാവ്, നാരായൺപുർ ജില്ലകളിലെത്തിയ ബൃന്ദയും സംഘവും കേട്ടത് മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന പീഡാനുഭവങ്ങൾ. നാരായൺപുരിൽ നിരവധി പള്ളികൾ തകർക്കപ്പെട്ടു. കാംകേറിലും കൊണ്ടാഗാവിലും ക്രൂരമർദനങ്ങൾക്കും അവഹേളനങ്ങൾക്കും ഇരകളായി. ഏതു നിമിഷവും ഉണ്ടായേക്കാവുന്ന കടന്നാക്രമണങ്ങൾ പേടിച്ച് നൂറുകണക്കിന് വിശ്വാസികൾ കാടുകളിലേക്കും മറ്റും
പലായനം ചെയ്തു.സംഘപരിവാർ സംഘടനയായ ‘ജൻജാതി
സുരക്ഷാമഞ്ച്’ പോലെയുള്ളവയാണ് ഇതിനെല്ലാം പിന്നിലെന്ന് ഏകസ്വരത്തിൽ പാസ്റ്റർമാരും വിശ്വാസികളും ക്രൈസ്തവ സംഘടനാ പ്രതിനിധികളും വെളിപ്പെടുത്തി.
മുൻബുണ്ടായിട്ടുള്ള ഒറ്റപ്പെട്ട
ആക്രമണങ്ങൾ അഞ്ചാറ് മാസമായി
സങ്കൽപ്പിക്കാൻ പറ്റാത്ത
തലത്തിലേക്കെത്തി.ക്രിസ്മസ്,
പുതുവത്സര വേളയിൽ എല്ലാ
പരിധികളും വിട്ടു. ഗ്രാമങ്ങളിൽ
ക്രൈസ്തവരോട് സംസാരിച്ചാലോ,
സഹകരിച്ചാലോ 5000 രൂപ പിഴ
ചുമത്തുന്ന നിലയുണ്ടായി.
ആക്രമണങ്ങളെ പ്രതിരോധിക്കാനോ വിശ്വാസികളെ സംരക്ഷിക്കാനോ ഭൂപേഷ് ബാഗേലിന്റെ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ക്രൈസ്തവ സമൂഹം പരാധി പ്പെട്ടു.




