Home Uncategorized കാറും ബൈക്കും കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യാർത്ഥി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കാറും ബൈക്കും കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യാർത്ഥി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

0

ന്യൂസ് റിപ്പോർട്ടിംഗ്:- തോമസ് ജേക്കബ് കണ്ണൂർ

തിരുവനന്തപുരം:ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി കോതമംഗലം സ്വദേശി നിതിൻ ഹരിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊട്ടാരക്കര സ്വദേശി വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ കഴക്കൂട്ടം ചന്തവിള കിൻഫ്രയ്ക്ക് സമീപമായിരുന്നു അപകടം. നിതിനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നിതിൻ ഹരിയുടെ ജീവൻ രക്ഷിക്കാനായില്ല. കോതമംഗലം സ്വദേശിയാണ് മരിച്ച നിതിൻ. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here