വാർത്ത :- ജിജോ പാലക്കാട്

പറളി :- ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മിഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പറളി രഹബോത്ത് വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ പറളികടവിൽ വെച്ചു 2026 മെയ് 18, 19 തിയ്യതികളിൽ വൈകുന്നേരം 5.30 മുതൽ രാത്രി 9 വരെ സുവിശേഷയോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു.
പാലക്കാട് സെന്റർ മിനിസ്റ്റർ Pr.തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ.ബിജേഷ് തോമസ്,
പാസ്റ്റർ.ബിനു പാറശാല തുടങ്ങിയ കർതൃദാസന്മാർ ദൈവവചനം ശുശ്രുഷിക്കുന്നു. NICOG ക്വയർ,പാലക്കാട് സംഗീത ശുശ്രുഷയ്ക്കു നേതൃത്വം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് :-
പാസ്റ്റർ റജി സ്റ്റീഫൻ (സഭാ ശുശ്രൂഷകൻ )
☎️ 9645485295


