Home Daily news സംസ്ഥാന പി.വൈ പി.എ.യുടെ 74-ാം മത് ചരൽക്കുന്ന് ക്യാമ്പിനോട് തിരുവനന്തപുരം മേഖല പി.വൈ പി.എ ഖേദം...

സംസ്ഥാന പി.വൈ പി.എ.യുടെ 74-ാം മത് ചരൽക്കുന്ന് ക്യാമ്പിനോട് തിരുവനന്തപുരം മേഖല പി.വൈ പി.എ ഖേദം പ്രകടിപ്പിച്ചു.

0

ന്യൂസ് :- ജി.എം തിരുവനന്തപുരം

സംസ്ഥാന പി.വൈ പി.എ യുടെ 74ാം മത് ജനറൽ ക്യാമ്പ് (എക്സോഡസ് സീസൺ 4) ഡിസംബർ 23 ന് കോഴംഞ്ചേരി ചരൽക്കുന്ന് മാർത്തോമ ക്യാമ്പ് സെന്ററിൽ ആരംഭിച്ചു ഡിസംബർ 25 ന് (ഇന്ന്) അനു ഗ്രഹത്തോടെ സമാപിച്ചു. പ്രസ്തുത ക്യാമ്പിനോട് തിരുവനന്തപുരം മേഖല പി വൈ പി.എ വേദം പ്രകടിപ്പിച്ചതായി അറിയുന്നു. എക്കാലത്തും സംസ്ഥാന പി.വൈ പി എ യ്ക്ക് താങ്ങും തണലും മായി നിലനിന്ന തിരുവനന്തപുരം മേഖലയെ അവഗണിച്ചാണ് ഇത്തവണത്തെ ചരൽക്കുന്ന് ക്യാമ്പ് നടത്തിയതെന്നാണ് പ്രധാന പരാതി. പി.വൈ പി.എ. മുൻ പ്രസിഡന്റും, ഐ.പി സി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയും മായ പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ തിരുവനന്തപുരം മേഖലയുടെ ഒരു അഭിഭാജ്യ ഘടകമാണെന്നും, അദ്ദേഹത്തെ മന:പൂർവ്വം ക്യാമ്പിൽ നിന്നും ഒഴിവാക്കിയത് , പി.വൈ പി.എ. തിരുവനന്തപുരം മേഖലയെ അവഗണിച്ചതിന് തെളിവാണ് ന്നും, മേഖല പ്രവർത്തകർ പറഞ്ഞു. ഐ പി.സി. പ്രസ്ഥാനത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന സഭാ രാഷ്ട്രീയവും പാനൽ രാഷ്ട്രീയവും ഇപ്പോൾ യുവജന വിഭാഗത്തിലും കടന്നു കൂടിയതിന്റെ മറ്റൊരു മുഖമാണ് ചരൽക്കുന്ന് ക്യാമ്പിൽ കണ്ടത്. പാസ്റ്റർ ദാനിയേലിനെ അടക്കം ചിലരെ പങ്കെടുപ്പിക്കാതെ മാറ്റി നിർത്തിയതും, വരാനിരിക്കുന്ന സഭാ ഇലക്ഷന്റെ ഒരു ബ്ലു പ്രിന്റാണിതെന്നും ഐ.പി.സി.യിലെ ചില നിരീക്ഷകർ വിലയിരുത്തുന്നു. പി.വൈ പി.എ തിരുവനന്തപുരം മേഖല പ്രവർത്തകർ ക്യാമ്പിൽ പങ്കെടുക്കാതിരുന്നത് പ്രതിക്ഷേധമല്ല മറിച്ച് ചില തല്പര കക്ഷികളുടെ ഇഷ്ടത്തിന് തിരുവനന്തപുരം മേഖലയെ അവഗണിച്ചതിന്റെ ദു:ഖ സൂചനയാണിതെന്നും പ്രവർത്തകർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here